Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Habeeb Death

Kasaragod

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് വി​ഷം ഉ​ള്ളി​ൽച്ചെ​ന്നു മ​രി​ച്ചു

കു​മ്പ​ള: പ്ര​മാ​ദ​മാ​യ സ​മൂ​സ റ​ഷീ​ദ് വ​ധം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് വി​ഷം ഉ​ള്ളി​ൽച്ചെ​ന്നു മ​രി​ച്ചു. മാ​വി​ന​ക്ക​ട്ട​യി​ലെ അ​ഭി​ലാ​ഷ് എ​ന്ന ഹ​ബീ​ബ് (31) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു​ദി​വ​സം മു​മ്പ് കു​മ്പ​ള ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഹ​ബീ​ബി​നെ പോ​ലീ​സ് ഇ​ട​പെ​ട്ട് കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു.

അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ലി​വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

2023 ഒ​ക്ടോ​ബ​റി​ലാ​ണ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​മൂ​സ റ​ഷീ​ദി​നെ കു​മ്പ​ള ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യി​രു​ന്നു ഹ​ബീ​ബ്.

2019 ൽ ​കാ​സ​ർ​ഗോ​ഡ് ടൗ​ണി​ൽ​വ​ച്ച് ഷാ​നു എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു സ​മൂ​സ റ​ഷീ​ദ്. കൊ​ല​പാ​ത​ക​ത്തി​നു പു​റ​മേ വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ക​ഞ്ചാ​വു ക​ട​ത്ത്, കാ​പ്പ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ ഹ​ബീ​ബി​ന്‍റെ പേ​രി​ലും ഉ​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് ചൗ​ക്കി സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഏ​താ​നും വ​ർ​ഷം മു​മ്പാ​ണ് കു​മ്പ​ള മാ​വി​ന​ക്ക​ട്ട​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്.

Latest News

Corehub Up